SUV Kia Soul and create the changes in the market

എസ് യു വി വിപണിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കിയ സോള്‍ എത്തുന്നു. ഹ്യുണ്ടേയ്‌യുടെ ബജറ്റ് കാര്‍ ബ്രാന്‍ഡായ കിയയ്ക്ക് രാജ്യാന്തര വിപണിയില്‍ നിലവിലുള്ള വാഹനമാണ് സോള്‍.

2008 മുതല്‍ വിപണിയിലുള്ള സോളിന്റെ നാലാം തലമുറയാണ് ഇന്ത്യയിലെത്തുക.

എന്നാല്‍ ഏതു സെഗ്മന്റെിലായിരിക്കും സോള്‍ മത്സരിക്കുക എന്ന വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തിവിട്ടിട്ടില്ല. കിയ ഇന്ത്യയില്‍ സ്ഥാപിക്കുന്ന നിര്‍മാണ ശാലയില്‍ നിന്ന് അസംബില്‍ ചെയ്തായിരിക്കും വാഹനം പുറത്തിറങ്ങുക.

രാജ്യാന്തര വിപണിയില്‍ സൂപ്പര്‍ഹിറ്റായ സോളിന് ഇന്ത്യയിലും മികച്ച സ്വീകരണം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മികച്ച സ്‌റ്റൈലും ഫീച്ചേഴ്‌സുമാണ് സോളിന്റെ പ്രധാന ആകര്‍ഷണം. കിയയുടെ ചെറു ഹാച്ചായ പിക്കിന്റോയും സോളും ഒരുമിച്ചാകും ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുക.

നിലവില്‍ പെട്രോളും ഡീസലിലുമായി മൂന്ന് എന്‍ജിന്‍ വകഭേദങ്ങളുള്ള വാഹനത്തിന്റെ എല്ലാ വകഭേദങ്ങളും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷക്കുന്നത്. 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 136 പിഎസ് കരുത്തു നല്‍കുന്നതാണ് ഈ വാഹനം.

1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്റെ കരുത്ത് 6300 ആര്‍പിഎമ്മില്‍ 124 പിഎസ് ആണ് ഉളളത്. മൂന്നാമത്തെ വകഭേദമായ 2 ലീറ്റര്‍ എന്‍ജിന് 152 പിഎസ് കരുത്തുണ്ട്.

Top