പുതുതലമുറ ഥാര്‍ എസ്യുവിയുടെ വില പരിഷ്‌ക്കരിച്ച് മഹീന്ദ്ര

ന്ത്യന്‍ വിപണിയില്‍ പുതുതലമുറ ഥാര്‍ എസ്യുവിക്കായുള്ള വില പരിഷ്‌ക്കരിച്ച് മഹീന്ദ്ര. വാഹനത്തിന്റെ എല്ലാ വകഭേദങ്ങളിലും ഇപ്പോള്‍ 20,000 മുതല്‍ 40,000 രൂപ വരെയാണ് കമ്പനി ഉയര്‍ത്തിയിരിക്കുന്നത്. AX, LX എന്നിങ്ങനെ രണ്ട് വിശാലമായ വകഭേദങ്ങളില്‍ എസ്യുവി ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും. അതോടൊപ്പം ഹാര്‍ഡ്ടോപ്പ്, കണ്‍വേര്‍ട്ടിബിള്‍ ടോപ്പ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത റൂഫ് ടൈപ്പിലും ഥാര്‍ ലഭ്യമാകും.

മഹീന്ദ്ര ഥാറിന്റെ പുതിയ പ്രാരംഭ വില ഇപ്പോള്‍ 12.10 ലക്ഷം രൂപയാണ്. അതായത് മുന്‍ വിലയായ 11.90 ലക്ഷത്തില്‍ നിന്ന് 20,000 രൂപയുടെ വര്‍ധനവാണ് ഇത്തവണയുണ്ടായിരിക്കുന്നതെന്ന് സാരം. അതേസമയം, ലൈഫ് സ്‌റ്റൈല്‍ എസ്യുവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റിന് ഇനി മുതല്‍ 14.15 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും. നേരത്തെ ഇത് 13.75 ലക്ഷം രൂപയായിരുന്നു. അതായത് വിലയില്‍ 40,000 രൂപ വര്‍ധിച്ചു.

വില പരിഷ്‌ക്കരണത്തിന് പുറമെ 2020 മഹീന്ദ്ര ഥാറിന് മറ്റ് മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് വില്‍പ്പനയ്ക്ക് എത്തിയ എസ്യുവിക്ക് വിപണിയില്‍ നിന്നും വന്‍ സ്വീകരണമാണ് ലഭിച്ചത്.

Top