ഇട്രോണ്‍ ജിടി കോണ്‍സെപ്റ്റുമായി ഔഡി; രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന്

ലക്ട്രിക് കരുത്തിലോടുന്ന ഇട്രോണ്‍ ജിടി കോണ്‍സെപ്റ്റിനെ ഔഡി അവതരിപ്പിച്ചു. 2018 ലോസ് ആഞ്ചല്‍സ് ഓട്ടോ ഷോയിലാണ് ഈ മോഡലിനെ കമ്പനി പ്രദര്‍ശിപ്പിച്ചത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ മോഡല്‍ യാഥാര്‍ഥ്യമാക്കി നിര്‍മ്മാണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇട്രോണ്‍ എസ്.യു.വി, ഇട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നിവയ്ക്ക് പിന്നാലെയെത്തുന്ന ഔഡിയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലാണ് ഇത്.

പോര്‍ഷെയുമായി സഹകരിച്ചാണ് ഇട്രോണ്‍ ജിടി കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. 4960 എംഎം നീളവും 1960 എംഎം വീതിയും 1380 എംഎം ഉയരവും 2900 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 90 kWh ബാറ്ററിയാണ് ഇട്രോണ്‍ ജിടിക്ക് ഊര്‍ജം നല്‍കുന്നത്. ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Top