ഓങ് സാന്‍ സൂകീയുടെ മൗനത്തിന് പിന്നില്‍; അധികാരം നഷ്ടപ്പെടുമോയെന്ന ഭയമോ…?

san

രിക്കല്‍ മനുഷ്യാവകാശത്തിനു വേണ്ടി സധൈര്യം പോരാടിയ നൊബേല്‍ പുരസ്‌ക്കാര ജേതാവായ ഓങ് സാന്‍ സൂകീയുടെ ഇപ്പോഴത്തെ മൗനം ലോകരാജ്യങ്ങളില്‍ ആശയ കുഴപ്പം ഉണ്ടാക്കുകയാണ്. സ്വാതന്ത്ര്യ സമര നേതാവ് രാഷ്ട്രീയക്കാരിയായി മാറിയപ്പോള്‍ റോഹിങ്ക്യന്‍ വംശഹത്യയ്ക്ക് നേരെ കണ്ണടയ്ക്കുകയാണ് ചെയതത്. അന്താരാഷ്ട്രങ്ങളുടെ മുന്നറിയിപ്പുകളും, നിര്‍ദ്ദേശങ്ങളും തുടരെ തുടരെ തള്ളി കളയുകയാണ് സൂകി ചെയതത്.

ബര്‍മ്മീസ് സൈനീകര്‍ക്കെതിരെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തില്‍ 15 വര്‍ഷത്തോളം ഇവര്‍ വീട്ടു തടങ്കലിലായിരുന്നു. സൂകീ അധികാരത്തില്‍ വന്നതോടെ മ്യാന്‍മറിലെ ജനങ്ങള്‍ വലിയ പ്രതീക്ഷയിലായിരുന്നു. സൈന്യത്തിന്റെ അടിച്ചമര്‍ത്തലില്‍ നിന്നുള്ള മോചനം അതുതന്നൊയിരുന്നു അവരും ആഗ്രഹിച്ചത്. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചായിരുന്നു.

സൂകിയുടെ രണ്ടു വര്‍ഷത്തെ ഭരണത്തിനിടെ നടന്നത് റോഹിങ്ക്യന്‍ മുസ്ലീം ജനതയ്ക്കു നേരെയുള്ള അതിക്രമമായിരുന്നു. കൊള്ളയും കൊലയും പീഡനവും തുടങ്ങി ക്രൂര പീഡനങ്ങളായിരുന്നു ഒരു ജനത ഏറ്റുവാങ്ങിയത്. സായുധ സേനയുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ റോഹിങ്ക്യകള്‍ രാജ്യത്തു നിന്ന് പലായനം ചെയ്യുകയായിരുന്നു. ഏകദേശം 7,00000 പേരാണ് മ്യാന്‍മറില്‍ നിന്ന് അയല്‍ രാജ്യമായ ബംഗ്ലാദേശിലെത്തിയത്.
rohingya
അതേസമയം റോഹിങ്ക്യള്‍ക്കെതിരെ നടന്നുവെന്നു പറയുന്ന എല്ലാ കാര്യങ്ങളും സൂകീ നിഷേധിക്കുകയാണ് ചെയ്തത് . റോഹിങ്ക്യകള്‍ക്കെതിരായ ആക്രമങ്ങള്‍ തെറ്റായ വിവരമാണെന്നാണ് തുടക്കത്തില്‍ അവര്‍ പറഞ്ഞിരുന്നത്.

മനുഷ്യാവകാശ സംഘടനയുടെയും വിവിധ ലോകസംഘടനകളുടേയും നിര്‍ദ്ദേശങ്ങള്‍ തുടരെ തുടരെ സൂകി തള്ളികളഞ്ഞതോടെ 1991-ല്‍ അവര്‍ ജനാധിപത്യത്തിനും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും നേടിയ നൊബേല്‍ സമ്മാനം തിരിച്ചു വാങ്ങാന്‍ മനുഷ്യാവകാശ സംഘടനകള്‍ ആഹ്വാനം ചെയ്തു.

റോഹിങ്ക്യ വംശീയഹത്യയില്‍ മ്യാന്‍മര്‍ ഭരണാധികാരി പ്രതിസന്ധിയിലായതുകൊണ്ടാകാം സൂകി പ്രതികരിക്കാതെ മൗനമായി ഇരിക്കുന്നതെന്ന് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ കൗണ്‍സിലെ മുതിര്‍ന്ന അംഗവും മാധ്യപ്രവര്‍ത്തകനുമായ ജോഷ്വാ കുളന്‍ടിക്സ് വ്യക്തമാക്കിയത്.

rohingya

രാഖിനി പ്രദേശത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കോ, നേതാക്കള്‍ക്കോ, സാമൂഹിക പ്രവര്‍ത്തകര്‍ക്കോ സൂകി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സായുധ സേന തലവനോട് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മ്യാന്‍മറിലെ പലരും റോഹിങ്ക്യന്‍ മുംസ്ലീങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

ദശാബ്ദങ്ങളായി അവഗണന നേരിടുന്നവരാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍. റോഹിങ്ക്യകള്‍ ബംഗ്ലാദേശില്‍ നിന്നും കുടിയേറി വന്നവരാണെന്നാണ് ഇവിടുത്തെ ഭൂരിപക്ഷം വരുന്ന ബുദ്ധമതക്കാര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്കെതിരെ അക്രമം നടത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന അവഗണന ഇപ്പോഴും റോഹിങ്ക്യകള്‍ അനുഭവിക്കുകയാണ്.

അതേസമയം, അധികാരം നഷ്ടപ്പെടുമോയെന്ന ഭയമാണ് സൂകിയെ ഇത്തരത്തില്‍ പ്രേരിപ്പിക്കുന്നതെന്നാണ് നിഗമനം. നീണ്ട നാളുകള്‍കൊണ്ട് നേടിയെടുത്ത അധികാരം റോഹിങ്ക്യ എന്ന മുസ്ലീം ജനതയുടെ പേരില്‍ നഷ്ടമാകുമോയെന്ന ഭയമാണ് സൂകിക്ക് ഉള്ളതെന്നാണ് പൊതുവെ വിലയിരുത്തല്‍.

rohingya

മ്യാന്‍മറില്‍ സൂകീയുടെ അധികാരത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്. സായുധ സേനയുടേയും പൊലീസ് സേനയുടേയും നിയന്ത്രണം പട്ടാളത്തിനു കീഴിലാണ്. അതുകൊണ്ടു തന്നെ മ്യാന്‍മറില്‍ സൂകിക്ക് ഒന്നും ചെയ്യാനില്ല എന്നതു തന്നെയാണ് വാസ്തവമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഏവരും നോക്കി കണ്ടതായിരുന്നു സൂകിയുടെ തിരഞ്ഞെടുപ്പു വിജയവും, അധികാരവും. എന്നാല്‍ പ്രസിഡന്റ് പദവിയില്‍ അവര്‍ എത്തിയില്ല പകരം പ്രസിഡന്റിനു മുകളില്‍ സ്വയം പ്രഖ്യാപിച്ച സ്ഥാനത്ത് കൗണ്‍സിലര്‍ എന്ന പദവിയിലാണ് സൂകിയുള്ളത്.

അതുകൊണ്ടു തന്നെ, റോഹിങ്ക്യകള്‍ക്കെതിരെയുള്ള സായുധ സേനയുടെ നരനായട്ട് നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. പലായനം ചെയ്ത റോഹിങ്ക്യകളെ പുനരധിവാസത്തിനുള്ള തയാറെടുപ്പുകളും നീണ്ടു പോവുകയാണ്.

റോഹിങ്ക്യകളുടെ തിരിച്ചു വരവ് ഐക്യരാഷ്ട്രസംഘനയേയും ഏറെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ക്രൂര പീഡനങ്ങളില്‍ നിന്ന് രക്ഷനേടിയാണ് ഇവര്‍ പലായനം ചെയ്തത്. തിരിച്ചെത്തിയാല്‍ വീണ്ടും അത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന ഭയവും റോഹിങ്ക്യകള്‍ക്ക് ഉണ്ട്.

Top