Suspicious Pakistani boat apprehended by Coast Guard off Gujarat

അഹമ്മദാബാദ്: പാക് മത്സ്യബന്ധന ബോട്ട് ഗുജറാത്ത് തീരത്ത് നിന്നും ഇന്ത്യന്‍ തീരസംരക്ഷണ സേന പിടികൂടി.

ബോട്ടില്‍ ഒമ്പത് മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. ഇവരെ തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് നടപടി. ഞായറാഴ്ച രാവിലെ 10.15 നായിരുന്നു സംഭവം.

മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്തുവരികയാണ്.

Top