രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടി

രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. ചരക്കുവിമാനങ്ങള്‍ക്കും ഡിജിസിഎ അനുമതിയുള്ള മറ്റു സര്‍വീസുകള്‍ക്കും നിരോധനം ബാധകമല്ല. തിരഞ്ഞെടുത്ത റൂട്ടുകളിലെ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അനുവദിച്ചേക്കുമെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

‘അണ്‍ലോക്ക് 5’ മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാം. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാം. പാര്‍ക്കുകള്‍ തുറക്കാനും അനുമതിയുണ്ട്. സ്‌കൂളും കോളജും തുറക്കാമെന്നു കേന്ദ്രം അറിയിച്ചെങ്കിലും അന്തിമ തീരുമാനം സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് എടുക്കേണ്ടത്.

Top