കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നു പണം തട്ടിയ സംഭവത്തില്‍ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍. അക്കൗണ്ട്സ് ഓഫീസര്‍ ബിജുലാലിനെയാണു സസ്‌പെന്‍ഡ് ചെയ്തത്.

ജോലിയില്‍ നിന്നും മാസങ്ങള്‍ക്കു മുമ്പ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ചാണു പണം തട്ടിയത്. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റാണു ബിജുലാല്‍.

ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നും രണ്ട് കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. സംഭവത്തില്‍ ട്രഷറി ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സബ് ട്രഷറി ഓഫീസര്‍ പരാതി നല്‍കിയിരുന്നു. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്.

Top