മെഡിക്കല്‍ കോളേജില്‍ രോഗിയോട് ക്രൂരമായി പെരുമാറിയ ജീവനക്കാരന് സസ്‌പെന്‍ഷന്‍

medical college

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയോട് ക്രൂരമായി പെരുമാറിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. നഴ്‌സിങ് അസിസ്റ്റന്റ് സുനിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവം സത്യമാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കാലൊടിഞ്ഞ് കിടപ്പിലായ രോഗിയുടെ കൈവിരലുകള്‍ ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Top