സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് രഹസ്യങ്ങള്‍ കൈമാറി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം പെരുമ്പടപ്പ് എസ്‌ഐ എന്‍ ശ്രീജിത്തിനെയാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജി സസ്‌പെന്റ് ചെയ്തത്. മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡിഐജിയാണു നടപടിയെടുത്തത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനു പിടിയിലായ സംഘങ്ങളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ശ്രീജിത്തുമായി പലവട്ടം ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. കൂടാതെ, ശ്രീജിത്ത് സംഘങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും കണ്ടെത്തി. ഇ്രതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണു നടപടി.

Top