സസ്‌പെന്‍ഷന്‍; മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌ക്കരിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ചതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കുന്നു.

ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് അനുകൂല സംഘടന നഴ്സസ് യൂണിയന്‍ ജില്ലയില്‍ കരിദിനം ആചരിക്കും.

അതേസമയം, ഡോക്ടറുടെയും ഹെഡ്നഴ്സുമാരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Top