പരാതിക്കാരനോട് പിസ ആവശ്യപ്പെട്ട വനിതാ എസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍

pizza-bribe

ലക്‌നൗ: പരാതി നല്‍കുവാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ആളിനോട് വനിതാ എസ്‌ഐ ആവശ്യപ്പെട്ടത് പിസ. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണു സംഭവം നടന്നത്. പരാതിക്കാരനായ റസ്റ്റോറന്റ് ഉടമസ്ഥന്‍ രോഹിത് ബെറിയോടാണ് പൊലീസുകാരി പിസ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

തന്റെ ഭക്ഷണശാലയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതിരുന്ന ആള്‍ക്കെതിരെ പരാതി നല്‍കുവാനാണ് രോഹിത് ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി സ്വീകരിച്ച് എഫ്‌ഐആര്‍ തയാറാക്കിയ ഉദ്യോഗസ്ഥ, എഫ്‌ഐആറിന്റെ പകര്‍പ്പ് എടുക്കുന്ന സമയത്തിനുള്ളില്‍ പിസ സ്റ്റേഷനിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ വനിതാ ഉദ്യോഗസ്ഥയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

Top