സസ്പെൻസ് ത്രില്ലർ; ‘നിണം’ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അമർദീപ് പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ ‘നിണം ‘ സിനിമയുടെ ട്രയിലർ റിലീസായി. ദുരൂഹതയും സസ്‌പെൻസും നിറച്ച ട്രയിലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ്, ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ, രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും കഥാപാത്രങ്ങളാകുന്നു.

Top