സസ്പെൻസ് നിറച്ച് ‘ചതുരം’ രണ്ടാം ടീസർ

സിദ്ധാർത്ഥ് ഭരതൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ‘ചതുരം’. ചിത്രം ഓ​ഗസ്റ്റിൽ റിലീസ് ചെയ്യുമെന്നാണ് സിദ്ധാർത്ഥ് അടുത്തിടെ അറിയിച്ചത്. മുൻപ് ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ചതുരത്തിന്റെ രണ്ടാം ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.

ചതുരത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്വാസികയും റോഷനുമാണ് ടീസറിൽ നിറഞ്ഞ് നില്കുന്നത്. സസ്പെൻസ് ഒളിപ്പിച്ചു വെച്ച ടീസറാണ് ഇപ്പോൾ പുറത്ത് ഇറങ്ങിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. സിനിമയുടെ റിലീസ് തിയതി ഉടന്‍ പുറത്തുവിടും.

2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് നിർമിക്കുന്നത്.

Top