ട്വന്റി 20 ടീമിലെ സ്ഥാനം സംബന്ധിച്ച് സസ്‌പെന്‍സ് തുടരുന്നു;രോഹിത് തന്നെയാണ് ഇന്ത്യയെ നയിക്കേണ്ടതെന്ന് ഗംഭീര്‍

മുംബൈ: രോഹിത് ശര്‍മയുടെ ട്വന്റി 20 ടീമിലെ സ്ഥാനം സംബന്ധിച്ച് സസ്പെന്‍സ് തുടരുകയാണ്. ഏകദിന ലോകകപ്പിന് ശേഷം വിശ്രമത്തിലുള്ള രോഹിത്, ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയില്‍ കളിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കും ഇല്ല. ഇന്ത്യന്‍ കുപ്പായത്തില്‍ രോഹിത് ട്വന്റി 20 കളിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. 2022 നവംബറില്‍ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തിലാണ് രോഹിത് അവസാനമായി കളിച്ചത്.

2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടുമ്പോള്‍ ടീമില്‍ അംഗങ്ങളായിരുന്നു ഗൗതം ഗംഭീറും രോഹിത് ശര്‍മയും. ഫൈനലില്‍ പാകിസ്ഥാനെതിരെ ടോപ് സ്‌കോറര്‍മാരായതും ഈ താരങ്ങള്‍ തന്നെ. ഗംഭീര്‍ 75 റണ്‍സെടുത്തപ്പോള്‍ രോഹിത് പുറത്താകാതെ 30 റണ്‍സെടുത്തു. അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ രണ്ടാം സ്ഥാനക്കാരനും, കൂടുതല്‍ സെഞ്ചുറി നേടിയവരില്‍ ഒന്നാമനുമാണ് രോഹിത് ശര്‍മ. നാല് സെഞ്ച്വറികളാണ് രോഹിത് ശര്‍മയുടെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിലായിരിക്കും രോഹിത് അടുത്തതായി കളിക്കുക.

Top