എംപിമാരെ സസ്പൻഡ് ചെയ്തത് കടുത്ത മനോവ്യഥയോടെ: പീയുഷ് ഗോയൽ

ഡൽഹി: രാജ്യസഭയിൽ 19 പ്രതിപക്ഷ എംപിമാരെ സസ്പൻഡ് ചെയ്തത് കടുത്ത മനോവ്യഥയോടെയെന്ന് ബിജെപി. സഭയുടെ നടപടികൾ തുടരാൻ അനുവദിക്കണമെന്ന് ചെയർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അതൊക്കെ അവർ അവഗണിച്ചു എന്നും മറ്റ് അംഗങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറി എന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.

ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നത് സർക്കാരല്ല, പ്രതിപക്ഷമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ധനമന്ത്രി നിർമല സീതാരാമൻ കൊവിഡ് മുക്തനായി തിരികെവരുമ്പോൾ വിലക്കയറ്റത്തെപ്പറ്റി ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണ്. മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യ നാണ്യപ്പെരുപ്പത്തെയും വിലക്കറ്റയത്തെയും നിയന്ത്രിച്ചു. വിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാരിൻ്റെ തീരുമാനങ്ങൾ സഭയെ അറിയിക്കാൻ സർക്കാർ ഒരുങ്ങിയിരിക്കുകയാണ് എന്നും ഗോയൽ പറഞ്ഞു.

Top