പെരുമാറ്റ ചട്ടം ലംഘിച്ചു ; ശ്രീലങ്കന്‍ താരം ധനുഷ്‌ക ഗുണതിലകയ്ക്ക് സസ്‌പെന്‍ഷന്‍

Danushka-Gunathilaka

കൊളംബോ : പെരുമാറ്റ ചട്ടം ലംഘിച്ചതിന്റെ പേരില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയ്ക്ക് സസ്‌പെന്‍ഷന്‍. ടീമിലെ ഓള്‍ റൗണ്ടറാണ് ധനുഷ്‌ക. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുള്‍പ്പടെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ശ്രീലങ്ക- സൗത്ത് ആഫ്രിക്ക ടെസ്റ്റ് മത്സരത്തില്‍ ഇതോടെ 27 കാരനായ താരത്തിന് മത്സരിക്കാനാവില്ല. സുഹൃത്ത് ബലാത്സംഗ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ താരത്തെ കളികളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ആരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പുറത്തു വിട്ടിട്ടില്ല.

നോര്‍വെ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഗുണതിലകിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ശ്രീലങ്കന്‍ താരവും സ്ഥലത്ത് ഉണ്ടായിരുന്നു എന്നതിനാലാണ് സസ്‌പെന്‍ഷന്‍ എന്നാണ് അധികൃതരുടെ വെളിപ്പെടുത്തല്‍.

Top