കൊല്ലത്ത് പൊലീസിനെ വടിവാൾ വീശി ആക്രമിച്ച പ്രതികള്‍ പിടിയില്‍

കൊല്ലം: കൊല്ലം കുണ്ടറയില്‍ പൊലീസിനെ വടിവാൾ വീശി ആക്രമിച്ച് രക്ഷപ്പെട്ട പ്രതികൾ പിടിയിൽ. ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. പ്രതികളെ സഹായിച്ച ഗുണ്ടാ നേതാവ് ഷൈജു എന്നയാളെയും പൊലീസ് പിടികൂടി. ഷൈജുവിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇരുവരും. പിടികൂടാൻ ശ്രമിക്കുന്നതിനിടെ കുണ്ടറ പൊലീസിനെയും പ്രതികൾ ആക്രമിച്ചു.

കുണ്ടറ പാവട്ടുമൂലയിൽ നിന്നാണ് പ്രതികളെ പ്രിടികൂടിയത്. കുണ്ടറ പൊലീസ് പ്രതികളെ മൽപ്പിടുത്തത്തിനൊടുവിൽ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികളുടെ ആക്രമണത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. അടൂർ റസ്റ്റ് ഹൗസ് മർദന കേസിലെ പ്രതികളായ ആന്റണിയെയും ലിയോ പ്ലാസിഡിനെയും പിടികൂടുന്നതിനിടയിൽ ഇൻഫോപാർക്ക് പൊലീസിന് നേരെ ഇവർ വടിവാൾ വീശിയിരുന്നു. നാല് റൗണ്ട് വെടി ഉതിർത്ത ശേഷമായിരുന്നു അന്ന് പൊലീസ് രക്ഷപ്പെട്ടത്.

Top