സദാചാര പൊലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥിനികളെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ചെടയമംഗലത്ത് സദാചാര പൊലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥിനികളെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍. കേസില്‍ ആയുര്‍, കുഴിയം സ്വദേശി അന്‍വര്‍ സാദത്ത്, മഞ്ഞപ്പാറ പുത്തന്‍വീട്ടില്‍ ബൈജു എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

കേസില്‍ ഒരാള്‍ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ആയിരവല്ലിപ്പാറയില്‍ പിറന്നാള്‍ ആഘോഷത്തിന് വന്ന വിദ്യാര്‍ത്ഥികളെയാണ് സദാചാര പൊലീസ് ചമഞ്ഞ് പ്രതികള്‍ ആക്രമിച്ചത്.

Top