Suspected Russian airstrikes kill at least 29 civilians in eastern Syria

ബെയ്‌റൂട്ട്: കിഴക്കന്‍ സിറിയന്‍ പട്ടണമായ ദെയ്ര്‍ എല്‍-സോറില്‍ പ്രവിശ്യയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ ഏഴു കുട്ടികളടക്കം 29 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ദെയ്ര്‍ എല്‍-സോറിലെ ഖഷാമിലുള്ള ഗ്രാമത്തിലാണ് മിസൈല്‍ പതിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു.

കഴിഞ്ഞാഴ്ച ദെയ്ര്‍ എല്‍-സോറില്‍ നടത്തിയ കൂട്ടക്കുരുതിക്കുശേഷം പട്ടണത്തിന്റെ ഭൂരിഭാഗവും പ്രദേശങ്ങളും ഐ.എസ് ഭീകരര്‍ കൈയടക്കിയിരുന്നു. ഇറാക്ക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള എണ്ണസമ്പന്ന പ്രദേശമാണു ദെയ്ര്‍ എല്‍-സോര്‍.

Top