Suspected organizer detained in St. Petersburg metro attack

മോസ്‌കോ: സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ചാവേറിനെ സഹായിച്ച യുവാവ് അറസ്റ്റില്‍.

മധ്യേഷ്യക്കാരനായ അബ്‌റോര്‍ അസിമോവ്(27) എന്നയാളാണ് അറസ്റ്റിലായത്. ഒഡിന്റ്‌സോവോയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ചാവേറായി സ്‌ഫോടനം നടത്തിയ കിര്‍ഗിസ്ഥാന്‍കാരനായ അക്ബാര്‍ ജോന്‍ ജാലിലോവിന് അസിമോവ് പരിശീലനം നല്‍കിയിരുന്നുവെന്നാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഇയാളുടെ പക്കല്‍ നിന്ന് ഒരു തോക്കും രണ്ടു സ്മാര്‍ട്ട് ഫോണും പിടിച്ചെടുത്തു.

മെട്രോ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ഒമ്പതാമത്തെ ആളാണ് അസിമോവ്. നേരത്തെ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നുള്ള ആറു പേരും മോസ്‌കോയില്‍ നിന്നുള്ള രണ്ടു പേരും മധ്യേഷ്യക്കാരായ രണ്ടും പേരും അറസ്റ്റിലായിരുന്നു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top