suspect arrested in washington state shooting

വാഷിങ്ടന്‍: യുഎസിലെ ഷോപ്പിങ് മാളില്‍ വെടിവയ്പ്പു നടത്തിയ അക്രമിയെ പൊലീസ് പിടികൂടി. ഒക് ഹാര്‍ബര്‍ സ്വദേശിയായ അര്‍കാന്‍ സെറ്റിനാണ് (20) അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.

ചെറിയ കൈ ഷര്‍ട്ടും ഷോര്‍ട്ട്‌സും ഷൂസും ധരിച്ച കറുത്ത തലമുടിയുള്ള യുവാവ് മാളിലേക്കു പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് പ്രാദേശിക സമയം 7.20 ഓടെ പ്രതിയെ പിടികൂടിയതായി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

സിയാറ്റില്‍നിന്നു 100 കിലോമീറ്റര്‍ അകലെ ബേളിങ്ടണിലെ കാസ്‌കെയ്ഡ് മാളിലാണു വെടിവയ്പ്പുണ്ടായത്. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് ഏഴിനു മാളില്‍ കടന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. മാളിലെ ഒരു മേക്കപ് റൂമിലുണ്ടായിരുന്ന നാലു സ്ത്രീകളടക്കം അഞ്ചുപേരാണു കൊല്ലപ്പെട്ടത്.

Top