ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ കുട്ടിയുടെ അച്ഛന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. കേസില്‍ വിചാരണക്കോടതി വെറുതെവിട്ട അര്‍ജുന്റെ ബന്ധുവായ പാല്‍രാജിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വണ്ടിപ്പെരിയാര്‍ ടൗണില്‍വെച്ചാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. കുട്ടിയുടെ മുത്തച്ഛനും സംഘര്‍ഷത്തില്‍ നേരിയ പരിക്കുണ്ട്. ആക്രമണത്തിന് ശേഷം പാല്‍രാജ് ഓടിരക്ഷപ്പെടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വണ്ടിപ്പെരിയാര്‍ പട്ടണത്തിലെ പശുമലയില്‍ രാവിലെയാണ് സംഭവം. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ പോകുകയായിരുന്നു. ഈ സമയം അര്‍ജുന്റെ ബന്ധു പാല്‍രാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കു തര്‍ക്കമായി. ഇത് കയ്യാങ്കളിയിലേക്ക് നീളുകയും പാല്‍രാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു.
ഇരുകാലുകളുടെയും തുടക്കാണ് കുത്തേറ്റത്. പരിക്കേറ്റത്. നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനും പരിക്കേറ്റു. തുടര്‍ന്ന് കുട്ടിയുടെ അച്ഛനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രതിയായിരുന്ന അര്‍ജുന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം നേടിയിരുന്നു.