പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി മക്കളും ബോയിഫ്രണ്ടും; വികാരഭരിതയായി സുസ്മിത സെന്‍

ന്നലെ സുസ്മിതയുടെ 44-ാം പിറന്നാളായിരുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത പിറന്നാള്‍ സര്‍പ്രൈസാണ് താരത്തിന് ബോയ്ഫ്രണ്ടും വളര്‍ത്തു മക്കളും നല്‍കിയത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സുസ്മിത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സുസ്മിതയുടെ കാമുകന്‍ റോഹ്മാനും വളര്‍ത്തു മക്കളായ അലീഷയും റെനീയും ചേര്‍ന്നാണ് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കിയത്. വീടിന്റെ ടെറസിനു മുകളില്‍ സുസ്മിത അറിയാതെ പിറന്നാള്‍ ആഘോഷത്തിനായുളള ഒരുക്കങ്ങള്‍ ചെയ്തു. അര്‍ധരാത്രിയില്‍ സുസ്മിതയെ ടെറസിനു മുകളിലേക്ക് കൊണ്ടുപോകുമ്പോഴാണ് പിറന്നാളുകാരി പോലും ഇക്കാര്യം അറിയുന്നത്. അപ്രതീക്ഷിതമായി ലഭിച്ച പിറന്നാള്‍ ഗിഫ്റ്റില്‍ സുസ്മിത വികാരഭരിതയായി.

ഇത്തവണ മുംബൈയില്‍ കുടുംബാംഗങ്ങള്‍ക്കും ബോയ്ഫ്രണ്ടിനുമൊപ്പമാണ് സുസ്മിത തന്റെ പിറന്നാള്‍ ആഘോഷിച്ചത്.

https://www.instagram.com/p/B5D6yWbhswa/?utm_source=ig_web_copy_link

Top