സുഷമ സ്വരാജിന്റെ മകൾ കന്നിയങ്കത്തിന്,ബാൻസുരി സ്വരാജ് ഡല്‍ഹിയില്‍ മത്സരിക്കും

ന്നിയങ്കത്തിന് ഇറങ്ങാൻ മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ മകൾ ബാൻസുരി സ്വരാജ്. ഇന്ന് പുറത്തിറങ്ങിയ ബിജെപിയുടെ പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിലാണ് ന്യൂ ഡൽഹി ലോക്സഭാ സീറ്റിൽ ബാൻസുരി സ്വരാജ് ഇടംനേടിയത്. സ്വർഗത്തിലിരുന്ന് തന്റെ അമ്മ അനുഗ്രഹിക്കുമെന്ന് ഉറപ്പാണെന്നും അമ്മയുടെ പാരമ്പര്യം നിലനിർത്തുമെന്നുമാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുള്ള ബാൻസുരിയുടെ പ്രതികരണം.

‘അമ്മയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് അറിയാം. എന്നാൽ ഇത് ബാൻസുരി സ്വരാജിന്റെ മാത്രം നേട്ടമല്ല, ഡൽഹിയിലെ ഓരോ ബിജെപി പ്രവർത്തകന്‍റെയും നേട്ടമാണ്’. ബാൻസുരി പറഞ്ഞു. നിയമ വിദഗ്ധയായ ബാൻസുരി ബിജെപിയുടെ നിയമ സെൽ കോ കൺവീനർ കൂടിയാണ്. 2007ൽ ബാർ കൗൺസിൽ അം​ഗമായ ബാൻസുരി 15 വർഷമായി അഭിഭാഷകയായി പ്രവർത്തിക്കുന്നു.

16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത്.

Top