അഭിനന്ദനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച പാക് നടപടിയെ ഒ.ഐ.സി സമ്മേളനം സ്വാഗതം ചെയ്തു

അബൂദബി : ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച പാക് നടപടിയെ ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം സ്വാഗതം ചെയ്തു. മേഖലയില്‍ സംഘര്‍ഷത്തിന്റെ തീവ്രത കുറക്കാനുള്ള സൗമനസ്യമായിരുന്നു ഇതെന്നും സമ്മേളനം വിലയിരുത്തി.

ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനുള്ള കശ്മീര്‍ ജനതയുടെ ആഗ്രഹം ജനാധിപത്യപരവും സ്വതന്ത്രവും പക്ഷപാതിമില്ലാത്തതുമായ ഹിതപരിശോധനയിലൂടെ അറിഞ്ഞ് തീരുമാനമെടുക്കണമെന്ന് ഒ.ഐ.സി രാഷ്ട്രീയ പ്രമേയം അഭിപ്രായപ്പെട്ടു.

ക്രിയാത്മകവും ശക്തവും ആരോഗ്യകരവുമായ പ്രഭാഷണമാണ് സുഷമസ്വരാജിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഒ.ഐ.സിയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്നും യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നെഹ്യാന്റെ വ്യക്തമാക്കി.

Top