ഭീകരതയോട് വിട്ടുവീഴ്ചയില്ല ;വ്യോമാക്രമണത്തില്‍ ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ

ചൈന: ചൈനീസ് വിദേശകാര്യമന്ത്രിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. പാക് അത‍ി‌ർത്തി കടന്നുള്ള വ്യോമാക്രമണത്തിന്‍റെ സാഹചര്യം ഇന്ത്യ ചൈനയെ അറിയിച്ചു. ഇന്ന് നടക്കുന്ന ഇന്ത്യ-ചൈന-റഷ്യ പതിനാറാം ത്രികക്ഷി ചര്‍ച്ചക്കു മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

16മത് റഷ്യ –ഇന്ത്യ – ചൈന വിദേശകാര്യമന്ത്രിതല ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് സുഷമ സ്വരാജ് ചൈനയിലെത്തിയത്.

പാകിസ്ഥാനെതിരായ സൈനിക നീക്കമായിരുന്നില്ല ഇതെന്നും നടന്നത് ഭീകരവാദത്തിനെതിരായ നടപടിയാണെന്നും സുഷമ സ്വരാജ് വിശദീകരിച്ചു. പുൽവാമയിൽ ജയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ നാൽപ്പത് സിആ‌‌ർപിഎഫ് ജവാന്മാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്നും വിദേശകാര്യ മന്ത്രി ഓ‌ർമ്മിപ്പിച്ചു.

വ്യോമാക്രമണം, ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ എന്നിവ സുഷമ സ്വരാജ് – വാങ് യി കൂടിക്കാഴ്ച്ചയില്‍ പ്രധാന വിഷയങ്ങളായി. റഷ്യന്‍ വിദേശകാര്യമന്ത്രിയുമായും സുഷമ സ്വരാജ് ചര്‍ച്ച നടത്തും.

Top