സുഷമ സ്വരാജ് യുഎഇയിലേക്ക് ; പ്രതിഷേധിച്ച് പാക്കിസ്ഥാനും

sushama-swaraj

ന്യൂഡല്‍ഹി : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് അബുദാബിയിലേക്ക് പുറപ്പെടും. അബുദാബിയില്‍ നടക്കുന്ന ഇസ്‌ലാമികരാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനായാണ് സുഷമ സ്വരാജ് അബുദാബിയിലെത്തുന്നത്.

സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ സമ്മേളനം ബഹിഷ്‌കരിച്ചിട്ടുണ്ട്. ഇന്ത്യയെ ഒഴിവാക്കണമെന്ന പാക് ആവശ്യം യു.എ.ഇ അംഗീകരിച്ചിരുന്നില്ല.

ഒ.ഐ.സി സമ്മേളനത്തില്‍ ഇന്ത്യന്‍ നിലപാട് നിര്‍ണായകമാണ്. അബുദാബിയില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് സമ്മേളനം.

Top