റിയാദ്: പ്രശ്‌നം എന്തായാലും അക്കാര്യം സൂചിപ്പിച്ചു തനിക്കു ട്വീറ്റ് ചെയ്യണമെന്നു പ്രവാസികളോടു കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ട്വീറ്റ് ചെയ്താല്‍ ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാം എന്നും സുഷമ സ്വരാജ് പറഞ്ഞു.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു റിയാദിലെത്തിയ കേന്ദ്രമന്ത്രി, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. മുഴുവന്‍ ഇന്ത്യക്കാരെയും ജനാദ്രിയ ഉല്‍സവത്തിലേക്കു ക്ഷണിച്ചുകൊണ്ടാണു സുഷമ ട്വീറ്റിന്റെ കാര്യം ചൂണ്ടിക്കാട്ടിയത്.
ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ പ്രാധാന്യം പരിഗണിച്ചുള്ള സത്വര ഇടപെടലും സാധ്യമായ പരിഹാര നടപടികളും സ്വീകരിക്കുമെന്നും സുഷമ ഉറപ്പുനല്‍കി. ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ രണ്ടായിരത്തിലേറെ ആളുകള്‍ കയ്യടികളോടെയാണ് സുഷമയുടെ വാക്കുകള്‍ സ്വീകരിച്ചത്.