ബാഴ്‌സലോണ ഭീകരാക്രമണം, പരിക്കേറ്റവരില്‍ ഇന്ത്യക്കാരില്ലെന്ന് സുഷമ സ്വരാജ്

sushama

ന്യൂഡല്‍ഹി: സ്‌പെയിനിലെ ബാഴ്‌സലോണയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

സ്‌പെയിനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടതായും ഇന്ത്യക്കാര്‍ക്ക് പരിക്കില്ലെന്നാണ് ലഭിച്ച വിവരമെന്നും സുഷമ ട്വിറ്ററില്‍ അറിയിച്ചു. ഹെല്‍പ്ലൈന്‍ നമ്പറും നല്‍കിയിട്ടുണ്ട്. +34 608769335.

വ്യാഴാഴ്ച ബാഴ്‌സലോണ നഗരത്തില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് വാന്‍ ഓടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ലാസ് റാംബ്ലാസ് തെരുവില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു ആക്രമണം നടന്നത്.

Top