ഒഐസി സമ്മേളനം: സുഷമ സ്വരാജ് യുഎഇയില്‍, ഇന്ത്യന്‍ നിലപാട് നിര്‍ണായകം

അബുദാബി: ഇസ്ലാമിക രാഷ്ട്ര സംഘടനയായ ഒഐസിയുടെ (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍) 46-ാം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയില്‍ എത്തി. വെള്ളി, ശനി ദിവസങ്ങളിലാണ് ഒഐസി സമ്മേളനം നടക്കുന്നത്.

സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ സമ്മേളനം ബഹിഷ്‌കരിച്ചിട്ടുണ്ട്. ഇന്ത്യയെ ഒഴിവാക്കണമെന്ന പാക് ആവശ്യം യു.എ.ഇ അംഗീകരിച്ചിരുന്നില്ല.

ഒ.ഐ.സി സമ്മേളനത്തില്‍ ഇന്ത്യന്‍ നിലപാട് നിര്‍ണായകമാണ്. ഇത് ആദ്യമായാണ് ഒഐസി സമ്മേളനത്തില്‍ നിരീക്ഷകരാജ്യമായി ഇന്ത്യയെ ക്ഷണിക്കുന്നത്.

Top