പ്രധാനമന്ത്രിക്ക് ഫാ. ടോം ഉഴുന്നാലില്‍ നന്ദി അറിയിച്ചെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്ക് ഫാ.ടോം ഉഴുന്നാലില്‍ നന്ദി അറിയിച്ചെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

വത്തിക്കാനിലുളള ഫാ.ടോമുമായി വിദേശകാര്യമന്ത്രി സംസാരിച്ചു. മോചനത്തിന് നടപടിയെടുത്ത യെമനും ഒമാനും ഇന്ത്യ നന്ദി അറിയിച്ചതായും സുഷമ സ്വരാജ് പറഞ്ഞു.

ഇതിനിടെ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ നന്ദി അറിയിച്ച് വത്തിക്കാനും രംഗത്തെത്തി. സലേഷ്യന്‍ സഭയുടെ റോമിലെ ആസ്ഥാനത്ത് ചികില്‍സയിലാണ് ഫാ.ടോം ഉഴുന്നാലില്‍. നാട്ടിലേയ്ക്ക് മടങ്ങും മുമ്പ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും.

ഇന്നത്തെ പൊതു കൂടിക്കാഴ്ചയില്‍ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനവാര്‍ത്ത മാര്‍പാപ്പ വിശ്വാസികളോട് പങ്കുവയ്ക്കും.

Top