സുഷമ സ്വരാജുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കൂടിക്കാഴ്ച നടത്തി

sushama -trudo

ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിവരികയാണെന്ന് ഇന്ത്യന്‍ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. രാവിലെ രാഷ്ട്രപതി ഭവനില്‍ എത്തിയ ട്രൂഡോയും, കുടുംബവും ശേഷം രാജ്ഘട്ടിലും സന്ദര്‍ശനം നടത്തി.

തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ട്രൂഡോയും തമ്മില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തും. വ്യാപാര, പ്രതിരോധം, സിവില്‍ ആണവ സഹകരണം, സ്ഥലം, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. കൂടാതെ നിരവധി പദ്ധതികളില്‍ ഇരുവരും ഒപ്പുവയ്ക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ട്രൂഡോയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സോഫിയയും മക്കളായ സേവ്യര്‍, എല്ല ക്രെയ്‌സ്, ഹാഡ്രിന്‍ എന്നിവരും ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഒരാഴ്ച നീണ്ട ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കനേഡിയന്‍ പ്രധാനമന്ത്രിയും, കുടുംബവും ഡല്‍ഹിയില്‍ എത്തിയത്.

Top