മീറ്റൂവില്‍ എംജെ അക്ബറിന്റെ രാജി; സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടക്കും

sushama-swaraj

ന്യൂഡല്‍ഹി: മീറ്റൂ ആരോപണത്തെ തുടര്‍ന്ന് വിദേശകാര്യസഹമന്ത്രി എംജെ അക്ബര്‍ രാജി വെച്ചതായി സൂചന. ഇത് സംബന്ധിച്ച് സുഷമ സ്വരാജുമായി അല്പ സമയത്തിനകം കൂടിക്കാഴ്ച നടക്കും. 8 മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ രംഗത്തെത്തിയത്.

അക്ബറിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. അക്ബറിനെ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് പല മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുമുണ്ടായിരുന്നത്. എം.ജെ അക്ബറിനെതിരെ ബിജെപിയില്‍ അതൃപ്തി ഉണ്ട്. അക്ബര്‍ തുടരുന്നത് ശരിയല്ലെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

Top