Sushma Swaraj meets Nepal Foreign Minister Prakash Sharan Mahat

ന്യൂഡല്‍ഹി:സുഷമാ സ്വരാജ് നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രകാശ് ശരണുമായികൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹലിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കു വച്ചത്. ഈ മാസം 15നാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്.

Top