Sushma Swaraj meets Israel Prime Minister

ജെറുസലേം: ഇസ്രായേലുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

ജെറുസലേമില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ചയ്ക്കിടെയാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറെ ശക്തിപ്പെട്ടിട്ടുണ്ടെന്നും സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു.

ശാസ്ത്ര സാങ്കേതിക മേഖല, സൈബര്‍ സുരക്ഷ, പ്രതിരോധം തുടങ്ങിയവയില്‍ സഹകരണം ശക്തമാക്കുമെന്നും സുഷമ വ്യക്തമാക്കി.

ഇസ്രായേലിലെ ഇന്ത്യന്‍ വംശജരായ ജൂതസമൂഹം 80,000ത്തോളം വരും. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ സുഷമയുടെ ആദ്യ ഇസ്രായേല്‍ സന്ദര്‍ശനമാണിത്.

Top