ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ബിജെപി നേതൃത്വത്തോട് സുഷമ സ്വരാജ്

sushama-swaraj

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമ സ്വരാജ്. ആരോഗ്യകാരണങ്ങളാലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നതെന്നാണ് സുഷമ സ്വരാജ് ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സുഷമ സ്വരാജ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നതെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടയെന്നാണ് തന്റെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top