ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്തി സുഷമാ സ്വരാജ്

ന്യൂഡൽഹി :വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി.

കുടിക്കാഴ്ച്ചയിൽ ഇരു നേതാക്കളും ഇരു രാജ്യങ്ങൾക്കും പരസ്പര താൽപര്യമുള്ള വിഷയങ്ങളാണ് ചർച്ച നടത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച ഡല്‍ഹിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ ആതിഥ്യമരുളുന്ന 15-ാംമത് റഷ്യ-ഇന്ത്യ-ചൈന(ആര്‍ഐസി) വിദേശമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വാങ് യി.

റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ നടത്തുന്ന ചർച്ചയിൽ തീവ്രവാദത്തിന്റെ ഭീഷണിയെ നേരിടാനുള്ള വഴികൾ ഉൾപ്പെടെയുള്ള ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്തു.

ദോക് ലാം മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം ചൈനയിൽ നിന്നുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്.

Top