ഒളിമ്പിക്സിലെ അഭിമാനനേട്ടത്തെ നിഷ്പ്രഭമാക്കി സുശീൽ കുമാർ

susheel-kumar

ന്ത്യയുടെ അഭിമാനമായിരുന്ന കായിക താരമാണ് സുശീൽ കുമാർ. ഒളിമ്പിക്സിൽ ഇത്രയും മികച്ച നേട്ടമുള്ള ഒരേയൊരു ഇന്ത്യക്കാരൻ. ഒരേയിനത്തിൽ രണ്ട് തവണയാണ് രാജ്യത്തിനായി ഗുസ്തി ഇനത്തിൽ സുശീൽ കുമാർ മെഡൽ നേടിയിട്ടുള്ളത്. ആ നേട്ടത്തിൻെറ ശോഭ കെടുത്തിക്കൊണ്ടാണ് ഇപ്പോൾ താരം കൊലപാതകക്കേസിൽ പ്രതിയായിരിക്കുന്നത്.

ഒരു കായിക താരത്തിൻെറ മരണത്തിന് ഉത്തരവാദിയായിരിക്കുന്നുവെന്നതാണ് അപമാനം വർധിപ്പിക്കുന്നത്. ഡൽഹിയിലെ സ്റ്റേഡിയത്തിൽ വെച്ചാണ് മെയ് നാലിന് സാഗർ ധൻകറെന്ന ഗുസ്തിതാരം കൊല്ലപ്പെടുന്നത്. നാഷണൽ ചാമ്പ്യനായിരുന്നു സാഗർ. ഛത്രസാൽ സ്റ്റേഡിയത്തിന് പുറത്തുണ്ടായ സംഘർഷത്തിലായിരുന്നു റാണയുടെ മരണം സംഭവിച്ചത്.

സംഭവത്തിൽ ഡൽഹി പൊലിസ് സുശീൽ കുമാർ, അജയ്, ഏലിയാസ് സുനിൽ എന്നിവർക്കെതിരെ കൊലപാതക്കുറ്റത്തിന് കേസെടുത്തു. കൊലപാതകം നടന്ന ദിവസം മുതൽ സുശീൽ കുമാർ ഒളിവിലായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു സുശീൽ കുമാറിനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തത്. ആകെ ആറ് പേർക്കെതിരെയാണ്‌ കേസ് ഫയൽ ചെയ്തിരിക്കുന്നത്

Top