ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് സുശീല്‍ കുമാര്‍ മോദി

പാറ്റ്‌ന: ബീഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും വ്യക്തമാക്കിയാല്‍ പിന്നെ പാര്‍ട്ടിയില്‍ ആര്‍ക്കാണ് മുഖ്യമന്ത്രിയാവേണ്ടതെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

നിതീഷ് കുമാര്‍ ബിജെപിയുമായി കൈകോര്‍ക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണെന്നും സര്‍ക്കാരില്‍ എല്ലാ കക്ഷികള്‍ക്കും തുല്യ പങ്കാളിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ഭൂരിപക്ഷമെന്ന വാദത്തില്‍ കഴമ്പില്ലെന്ന് പറഞ്ഞ നിതീഷ് തേജസ്വിക്കൊപ്പം പോകണമെന്ന കോണ്‍ഗ്രസ് നിലപാട് പരിഹാസ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന് ബിഹാറില്‍ ഒന്നും ചെയ്യാനാകില്ല, വോട്ടിംഗ് മെഷീനെ മോദി മെഷീനെന്ന് വിളിച്ച രാഹുല്‍ ഗാന്ധിയുടെ നിലവാരം എല്ലാവര്‍ക്കുമറിയാമെന്നും സുശീല്‍ കുമാര്‍ പരിഹസിച്ചു. ചിരാഗ് പാസ്വാന്‍ ഇനി ബിഹാര്‍ എന്‍ഡിഎയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Top