കള്ളന്മാരുടെയെല്ലാം പേര് മോദി എന്ന പരാമര്‍ശം; ശുശീല്‍ കുമാര്‍ നല്‍കിയ കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ന്യൂഡല്‍ഹി; ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. മോദി എന്ന് പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു കേസ്. പട്‌ന കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.

കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുല്‍ വിവാദ വിവാദപരാമര്‍ശം നടത്തിയത്. ഏപ്രില്‍ പതിമൂന്നിന് നടത്തിയ പ്രസംഗത്തില്‍ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്താണ് രാഹുല്‍ വിമര്‍ശിച്ചത്. ‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

രാഹുലിന്റെ പരാമര്‍ശം മോദി എന്ന് പേരുള്ളവരുടെയെല്ലാം വികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ആരോപിച്ചാണ് സുശീല്‍ കുമാര്‍ മോദി കോടതിയെ സമീപിച്ചത്.

Top