സുശാന്തിന്റെ മരണം; പിന്നില്‍ കോണ്‍ഗ്രസെന്ന് മനോജ് തിവാരി

പട്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി നേതാവ് മനോജ് തിവാരി. ബങ്കയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങളുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലുകളാണ് കേസില്‍ വേഗം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിച്ചത്.- മനോജ് തിവാരി പറഞ്ഞു.

ബിഹാര്‍ സ്വദേശിയായ സുശാന്ത് സിങ് രജ്പുതിനെ ജൂണ്‍ 14നാണ് മുബൈയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. താരം ആത്മഹത്യ ചെയ്തതാണെന്നാണ് മുംബൈ പൊലീസ് കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് സുശാന്തിന്റെ പിതാവ് ബിഹാര്‍ പൊലീസില്‍ പരാതി നല്‍കി. കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്.

Top