സുശാന്തിന്റെ മരണം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കങ്കണ

kankana-ronath

ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെട്ട് ബോളിവുഡ് താരം കങ്കണ റണൗട്ട് സ്വന്തം കാര്യങ്ങള്‍ നേടുന്നു എന്ന ആരോപണത്തിന് മറുപടിയുമായി താരം. എന്റെ സ്വകാര്യ അജണ്ട നടപ്പിലാക്കാനാണ് ഞാന്‍ ഈ കേസില്‍ ഇടപെടുന്നത് എന്നാണ് ആരോപണം.

എന്നെ നിശബ്ദയാക്കുവാന്‍ ശ്രമിക്കുന്ന എല്ലാവരോടും പറയുന്നു. ദയവായി വായ അടച്ച് മിണ്ടാതിരിക്കൂ. അന്ന് സുശാന്ത് നേരിട്ട അവഹേളനങ്ങളും ആക്ഷേപങ്ങളും അവഗണിച്ചവരാണ് ഇപ്പോള്‍ ഇത് നിന്റെ വിഷയമല്ലെന്ന് എന്നോട് പറയുന്നത് – കങ്കണ ട്വിറ്ററില്‍ കുറിച്ചു.

താനും ചിലപ്പോള്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടേക്കാം, എന്നെ നിശബ്ദയാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നിരന്തരം എന്റെ ജീവന് ഭീഷണി മുഴക്കുന്നുണ്ട്. എന്നാല്‍ അവരോട് പൊരുതാതെ പോകില്ല. എന്നെ അവസാനിപ്പിക്കും മുന്‍പ് എനിക്ക് അവരെ അവസാനിപ്പിക്കണം – കങ്കണ പറയുന്നു.

അതേസമയം, കങ്കണയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ രംഗത്ത് എത്തിയിട്ടുണ്ട്. നടന്റെ മരണം തന്റെ എതിരാളികള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണ് കങ്കണ റണൌത്തെന്നാണ് അഭിഭാഷകന്‍ വികാസ് സിംഗ് ആരോപിക്കുന്നത്.

Top