സുശാന്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഫഡ്ജ് വിടവാങ്ങി

മുംബൈ: അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഫഡ്ജ് മരിച്ചു. സുശാന്ത് സിംഗ് അന്തരിച്ചിട്ട് മൂന്ന് വര്‍ഷമാകുമ്പോഴാണ് ഫഡ്ജിന്റെ വിടവാങ്ങാല്‍. നടന്റെ സഹോദരി പ്രിയങ്കയാണ് ട്വിറ്ററില്‍ കൂടി ഈകാര്യം വ്യക്തമാക്കിയത്.

സുശാന്തും തന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായയും ഉള്ള ഒരു ചിത്രം പങ്കുവച്ചാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. വളരെക്കാലത്തിന് ശേഷം ഫഡ്ജ് അവന്റെ കൂട്ടുകാരനുമായി അധികം വൈകാതെ സ്വര്‍ഗ്ഗീയ ഭൂമില്‍ വീണ്ടും ഒന്നിക്കും. അതുവരെ ഹൃദയഭേദകം തന്നെയാണ് – പ്രിയങ്ക ട്വീറ്റില്‍ കുറിച്ചു.

ആയിരക്കണക്കിന് പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ നൂറുകണക്കിന് പേര്‍ കമന്റും ചെയ്തിട്ടുണ്ട്. ഇതില്‍ പലരും ഫഡ്ജിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. പലരും സുശാന്തിന്റെയും ഫഡ്ജിന്റെയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

Top