സുശാന്ത് സിംഗിന്റെ മരണം; ട്വിറ്ററിലൂടെ വ്യാജപ്രചരണം നടത്തിയ ആൾ അറസ്റ്റിൽ

arrest

മുംബൈ : അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ ആൾ അറസ്റ്റിൽ. വിഭോര്‍ ആനന്ദ് എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

ട്വിറ്ററിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വിഭോര്‍ സ്വയം വിശേഷിപ്പിക്കുന്നത് താൻ അഭിഭാഷകൻ ആണെന്നാണ്. വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിനാൽ ഇയാളുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സുശാന്തിന്റെയും മാനേജർ ദിഷാ സാലിയനെക്കുറിമാണ് വിഭോർ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത്. നിരവധി ആളുകളെ ലക്ഷ്യമിട്ടാണ് ഇയാള്‍ ഇത്തരം പോസ്റ്റുകള്‍ പങ്കുവച്ചത്.

ദിഷ സാലിയന്‍ പീഡനത്തിന് ഇരയായിയെന്നും അതിനാലാണ് അവർ ജീവനൊടുക്കിയതെന്നും മരിക്കുന്നതിനു മുന്‍പ് നിരവധി പ്രമുഖരുടെ പേര് വെളിപ്പെടുത്തിയെന്നും ആനന്ദ് ട്വിറ്ററില്‍ കുറിച്ചു. ദിഷ ജീവനൊടുക്കിയത് മുംബൈയിലെ ഫളാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടിയാണ്. ഇതിന് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് സുശാന്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top