സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റിയ ചക്രവര്‍ത്തി

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് റിയ ഈ ആവശ്യം ഉന്നയിച്ചത്. പോസ്റ്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ടാഗും ചെയ്തു. സുശാന്ത് ജീവനൊടുക്കാനുണ്ടായ കാരണം എന്താണെന്ന് അറിയണമെന്ന് മാത്രമാണ് ആഗ്രഹമെന്നും അവര്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.

അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയുടെ പണമിടപാടുകളെക്കുറിച്ചും മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ട്. സുശാന്തിന്റെ സമ്പാദ്യത്തില്‍ നിന്ന് റിയ തന്റെ ചെലവിന് പണമെടുത്തിരുന്നു എന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ആ വഴിക്ക് തിരിച്ചു വിടുന്നത്.

Top