സുശാന്ത് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ട് ബിഹാര്‍ സര്‍ക്കാര്‍

പാറ്റ്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടു. സുശാന്തിന്റെ മരണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

സുശാന്തിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായി നിതീഷ് കുമാര്‍ പറഞ്ഞു. നേരത്തെ സുശാന്തിന്റെ അച്ഛന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

സുശാന്തിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നു ബിഹാര്‍ നിയമസഭയിലെ ഇരുസഭകളിലെയും അംഗങ്ങള്‍ കക്ഷിഭേദമന്യേ ആവശ്യപ്പെട്ടിരുന്നു.

Top