സുശാന്ത് എന്താണെന്ന് ലോകം അറിയണം; വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത് വിട്ട് ലോറെന്‍

ടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും കേസുകളും നടക്കുന്നതിനിടെ സുശാന്തുമായുളള വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത് വിട്ട് നടിയും നര്‍ത്തകിയുമായ ലോറെന്‍ ഗോട്ടലിബ്.

2016 ലെ ഈ ചാറ്റ് വീണ്ടും വീണ്ടും കാണുമ്പോള്‍ തന്റെ ഹൃദയം തകരുന്നുവെന്നും സങ്കടം സഹിക്കാനാകുന്നില്ലെന്നും ലോറെന്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലോറെന്‍ ഈ ചാറ്റ് പങ്കുവെച്ചിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് സുശാന്തിനോട് തുറന്ന് പറയുകയാണ് ലോറെന്‍. സുശാന്ത് തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവയ്ക്കുന്നു. തനിക്ക് ഒരു വലിയ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കണമെന്ന് ലോറെന്‍ സുശാന്തിനോട് പറഞ്ഞു. അതിനായി അവസരം തേടണമെന്നും അവര്‍ പറയുന്നു. അപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ. തീര്‍ച്ചയായും ശ്രമിക്കണം, ടെലിവിഷനില്‍ നിന്ന് സിനിമയിലേക്കെത്തുക അത്ര എളുപ്പമല്ല. ഞാന്‍ അതീജിവിച്ചത് എന്റെ ആഗ്രഹം അങ്ങനെ ആയതുകൊണ്ടാണ്- സുശാന്ത് പറഞ്ഞു.

ഒരു ശരാശരി കഴിവും സൗന്ദര്യവുമുള്ള തനിക്ക് ഇത് സാധിക്കുമെങ്കില്‍ പ്രതിഭയുള്ള ലൊറെന് ഇതെല്ലാം എളുപ്പമായിരിക്കുമെന്ന് സുശാന്ത് പറയുന്നു. ലോറന് പ്രചോദനമേകുന്ന വാക്കുകളാണ് ചാറ്റിലുടനീളമുള്ളത്.

View this post on Instagram

Today, I finally brought myself to look at my WhatsApp messages with Sushant over the years. I came across one conversation that broke my heart all over again, as it was filled with so much love, kindness, and true support for one another’s dreams! I felt a deep connection with Sushant as we were both “outsiders” and I looked up to him tremendously! I wanted to share this chat we had to remind everyone to walk, talk, and treat EVERYONE with this great amount of LOVE and SUPPORT as HE shared!!! I’m seeing so much hate going around. I do not want to tell anyone how to grieve, my process this week looked pretty ugly, BUT I think one of the BEST ways to honor his legacy is to BE THE BRIGHT, BEAUTIFUL, LOVING LIGHT that he exuded each and every day. The world is a better place because of Sushant’s humble heart. Let’s keep sharing his magic and be kind to one another ?

A post shared by L A U R E N (@laurengottlieb) on

‘സ്‌നേഹവും ദയയും ആത്മാര്‍ഥതയുമാണ് ഇതില്‍ നിറയെ. ഞാനും സുശാന്തും പുറത്ത് നിന്ന് വന്നവരായതിനാല്‍ ഞങ്ങള്‍ തമ്മില്‍ നല്ല ആത്മബന്ധം ഉണ്ടായിരുന്നു. സുശാന്ത് സ്‌നേഹവും കരുതലും കാണിക്കുന്ന ഒരാളായിരുന്നു എന്ന് എല്ലാവരും അറിയണം, സുശാന്ത് എന്താണെന്ന് ലോകം അറിയണം. അതിനാണ് ഈ ചാറ്റുകള്‍ പുറത്ത് വിടുന്നത്.” സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ധാരാളം വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും മറ്റുള്ളവരോട് എങ്ങനെയാണ് ദുഖിക്കേണ്ടത് എന്ന് പറയാന്‍ താന്‍ ആളല്ലെന്നും ലൊറെന്‍ കുറിച്ചു.

Top