സുശാന്ത് സിംഗിന്റെ ആത്മഹത്യ; ഷാള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു

മുംബൈ: നടന്‍ സുശാന്ത് സിംഗ് ആത്മഹത്യ ചെയ്യാനുപയോഗിച്ച ഷാള്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മുംബൈയിലെ കലീനയിലുള്ള ലാബിലേക്കാണ് ഷാള്‍ പരിശോധനയ്ക്ക് അയച്ചത്.

ഷാളിന്റെ ബലപരിശോധനയും നടത്തും. 80 കിലോ തൂക്കമുള്ള സുശാന്തിന്റെ ഭാരം താങ്ങാന്‍ ശേഷിയുള്ളതാണോ ഷാളെന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്.

അതേസമയം, സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ തിങ്കളാഴ്ച്ച പൊലീസ് ചോദ്യം ചെയ്യും. കേസന്വേഷിക്കുന്ന ബാന്ദ്രാപൊലിസ് സ്റ്റേഷനില്‍ എത്താന്‍ സഞ്ജയോട് പൊലീസ് ആവശ്യപ്പെട്ടു. ബന്‍സാലിയുടെ ചിത്രങ്ങളില്‍ നിന്ന് സുശാന്തിനെ ഒഴിവാക്കിയതായുള്ള ആരോപണം ഉയര്‍ന്നതിനാലാണ് ചോദ്യം ചെയ്യുന്നത്.

മരണത്തില്‍ ആരോപണങ്ങളുന്നയിച്ച നടി കങ്കണ റണൗത്ത്, സംവിധായകന്‍ ശേഖര്‍ കപൂര്‍ എന്നിവ വരുടേയും മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. കേസില്‍ ഇതുവരെ 26 പേരുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതുവരെ 29പേരെ ബാന്ദ്രാ പൊലീസ് ചോദ്യം ചെയ്തു.

Top