സുശാന്തിന്റെ അവസാന ചിത്രം ‘ദില്‍ ബേചാരാ’; ട്രെയ്‌ലര്‍ പുറത്ത്

ന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബേചാരാ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവാഗതനായ മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുശാന്തിനെ കൂടാതെ സെയ്ഫ് അലി ഖാന്‍, സഞ്ജന സാങ്കി എന്നിവരും വേഷമിടുന്നു.

എ.ആര്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. ജൂലൈ 24ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. സുശാന്തിനോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും സൂചനയായി സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും സൗജന്യമായി ചിത്രം കാണാനുള്ള അവസരമാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയാണ് പറയുന്നത്.

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം മെയ് 8നാണ് റിലീസ് തീരുമാനിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവച്ചെങ്കിലും സുശാന്തിന്റെ ആകസ്മിക വിയോഗത്തെ തുടര്‍ന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

Top