സുശാന്തിന്റെ മരണം ആത്മഹത്യയല്ല; വെളിപ്പെടുത്തലുമായി പാരാനോര്‍മല്‍ വിദഗ്ധര്‍

സുശാന്ത് സിങിന്റെ മരണം ആത്മഹത്യയല്ലെന്ന വെളിപ്പെടുത്തലുമായി പാരാനോര്‍മല്‍ വിദഗ്ധര്‍. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് അമേരിക്കയില്‍ നിന്നുള്ള പാരാനോര്‍മല്‍ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോണ്‍ ലാര്‍സണനും ഭാര്യ ട്രീസ ലാര്‍സനും വെളിപ്പെടുത്തി.

ഇന്ത്യയില്‍ നിന്നുള്ള കോസ്‌മോ പാരാനോര്‍മല്‍ ആന്‍ഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓണ്‍ലൈന്‍ വീഡിയോ ചാറ്റിലാണ് ഇവരുടെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള അഭ്യൂഹങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

‘മറ്റൊരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത്. എന്നാല്‍ അത് ആര്‍ക്കു വേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണ്. ആത്മഹത്യയല്ല മരണ കാരണം. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് ഇതിനു പിന്നില്‍.’ട്രീസ ലാര്‍സന്‍ പറയുന്നു.

സുശാന്ത് താമസിക്കുന്ന ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ പ്രേതബാധയുണ്ടെന്ന ചില റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ഇതുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ പൊലീസിനോടു പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. വീട്ടിലെ പ്രേതബാധയുടെ കാര്യത്തില്‍ സുശാന്തിനും മനസില്‍ ഭയമുണ്ടായിരുന്നതായി റിയ പറയുന്നു. അവസാനനാളുകളില്‍ സുശാന്ത് ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നതായി റിയ പൊലീസിന് മൊഴി നല്‍കിയിരുന്നു.

സുശാന്തിന്റെ മരണത്തെ കുറിച്ച് പ്രമുഖ നിരൂപകന്‍ സുഭാഷ് ഷായുടെ ചില വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. അവസാന കാലങ്ങളില്‍ സുശാന്തിന്റെ മാനസിക നില വല്ലാത്ത അവസ്ഥയിലായിരുന്നുവെന്നും ഇല്ലാത്ത ശബ്ദങ്ങള്‍ പോലും കേട്ട് അസ്വസ്ഥനാകുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയെന്നും ഷാ പറയുന്നു.

സുശാന്ത് ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. അവസാന ഒരുവര്‍ഷം അടച്ച് പൂട്ടപ്പെട്ട അവസ്ഥയിലായിരുന്നു സുശാന്ത്. അടുപ്പക്കാരെ പോലും തന്റെ വീട്ടിലേക്ക് കടത്തിയിരുന്നില്ല. യാതൊരു വിധ ഇടപെടലും പുറംലോകവുമായി സുശാന്തിനുണ്ടായിരുന്നില്ല. പൊതുപരിപാടികളില്‍ എത്തുമെങ്കിലും അവാര്‍ഡ് ഷോകളില്‍ പോലും സുശാന്ത് ഉണ്ടാവാറില്ലായിരുന്നു.

സംവിധായകന്‍ മഹേഷ് ഭട്ടിന്റെ അടുത്ത സുഹൃത്തായ സുഹൃത്ത് സെന്‍ഗുപ്ത പറഞ്ഞ ചില കാര്യങ്ങളും ജാ വെളിപ്പെടുത്തി. തന്നെ പലരും കൊല്ലാന്‍ വരുന്നതായി സുശാന്തിന് തോന്നിയിരുന്നു. ഒരു ദിവസം വീട്ടില്‍ അനുരാഗ് കശ്യപിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. റിയയും ഒപ്പമുണ്ടായിരുന്നു. ഞാന്‍ അനുരാഗിന്റെ ചിത്രം വേണ്ടെന്ന് വച്ചു. ഇപ്പോള്‍ അയാളെന്നെ കൊല്ലാന്‍ വരുമെന്ന് പെട്ടെന്ന് സുശാന്ത് റിയയോട് പറഞ്ഞിരുന്നു. ശരിക്കും റിയ ഭയന്ന് പോയെന്ന് അവരുടെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. അന്ന് മുതലാണ് റിയ സുശാന്തിനൊപ്പം താമസിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇവര്‍ പിന്നീട് ബന്ധം വേര്‍പിരിഞ്ഞെന്ന് സുഹൃത സെന്‍ഗുപ്ത പറഞ്ഞു.

സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ദുരൂഹതകള്‍ ഉണ്ടായിരുന്നില്ല. കഴുത്തില്‍ കയറ് മുറുകിയതിനെ തുടര്‍ന്നുണ്ടായ ശ്വാസ തടസത്തെ തുടര്‍ന്നാണ് സുശാന്ത് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ സാധൂകരിക്കുന്ന വിവരങ്ങളൊന്നും നിലവില്‍ പൊലീസിന് ലഭിച്ചിട്ടില്ല. മുംബൈയിലെ കൂപ്പര്‍ ഹോസ്പിറ്റലിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്.

അതേസമയം, നടന്റെ മരണം അന്വേഷിക്കുന്ന പൊലീസ് സംഘം കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് തയ്യാറെടുക്കുകയാണ്. താരം ആത്മഹത്യയ്ക്ക് ഉപയോഗിച്ച തുണി ടെന്‍സില്‍ ടെസ്റ്റിങിന് വിധേയമാക്കും. ഇതിനായി ഫോറന്‍സിക് ലാബില്‍ അയച്ചു. സുശാന്തിന്റെ ശരീരഭാരത്തെ താങ്ങാന്‍ ശേഷിയുള്ളതാണോ തുണിയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.

സുശാന്തിന്റെ മരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദുരൂഹത നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന് ഇത് സഹായിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. പച്ചനിറത്തിലുള്ള കോട്ടണ്‍ നൈറ്റ് ഗൗണില്‍ തൂങ്ങി ജീവനറ്റ നിലയിലായിരുന്നു താരം. 80 കിലോ ഭാരമായിരുന്നു സുശാന്തിന്. ഇത്രയും താങ്ങാന്‍ ശേഷിയുള്ളത് തന്നെയായിരുന്നോ തുണിയെന്ന് ടെന്‍സില് ടെസ്റ്റിലൂടെ വ്യക്തമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

വരിഞ്ഞ് മുറുകിയതുമൂലം കഴുത്തിലുണ്ടായ അടയാളത്തിന്റെ സ്വഭാവം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചിരുന്നു. ഒപ്പം ഗൗണിന്റെ ഉറപ്പുകൂടി പരിശോധിക്കുകയാണ് ലക്ഷ്യം. കഴുത്ത് വരിഞ്ഞുമുറുകയതിനെ തുടര്‍ന്നുള്ള ശ്വാസം മുട്ടലാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Top